സന്തോഷ് നഗറിലെ യുവാവിനെ ബംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: കാണാതായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗര്‍ ടൗണ്‍ പള്ളിക്ക് സമീപത്തെ അബ്ഷര്‍ അബ്ബാസി(24)ന്റെ മൃതദേഹമാണ് ബംഗളൂരു, ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ വ്യവസായ കേന്ദ്രത്തിന് എതിര്‍ വശത്ത് സുഹൃത്തിനൊപ്പം രാത്രി കാലത്ത് തട്ടുകട നടത്തി വരികയായിരുന്ന അബ്ഷര്‍ അബ്ബാസിനെ മെയ് 31ന് ആണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് പോയ അബ്ഷര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അബ്ഷര്‍ ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. അബ്ഷര്‍ തൂങ്ങി മരിച്ചതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും വിദ്യാനഗര്‍ പൊലീസും ലോഡ്ജിലെത്തിയിരുന്നു. എന്നാല്‍ എന്തിനാണ് അബ്ഷര്‍ നാട്ടില്‍ നിന്നു പോയതെന്നും ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ കാരണം എന്താണെന്നും വ്യക്തമല്ല. മുഹമ്മദ് കുഞ്ഞി-സാഹിദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹസില, അഫില


.

أحدث أقدم
Kasaragod Today
Kasaragod Today