ലോഡ്ജിൽ മുറിയെടുത്ത ചെങ്കള സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, റഹ്്മത്ത് നഗര്‍, കനിയടുക്കം ഹൗസിലെ മാഹിന്‍ കുട്ടിയുടെ മകന്‍ അസൈനാര്‍(32) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.50ന് ആണ് അസൈനാര്‍ കാസര്‍കോട് പുതിയ ബസ്്സ്റ്റാന്റിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. തിരിച്ചറിയില്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ കോപ്പിയാണ് ലോഡ്ജില്‍ നല്‍കിയത്. ഉറക്കമൊഴിഞ്ഞുള്ള പണിയാണെന്നും ഉറങ്ങാന്‍ വേണ്ടി മാത്രമാണ് മുറിയെടുക്കുന്നതെന്നുമാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്. മുറിയെടുത്ത ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരു തവണ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നുവെന്നും അതിന് ശേഷം കണ്ടില്ലെന്നുമാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. രാത്രിയിലാണ് അസൈനാറിനെ മുറിയിലെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മാതാവ്: നബീസ. സഹോദരങ്ങള്‍: ഹുസൈന്‍, ഖാദര്‍, സുബൈദ. ടിപ്പര്‍ ലോറി ഡ്രൈവറാണ് മരണപ്പെട്ട അസൈനാര്‍


.

أحدث أقدم
Kasaragod Today
Kasaragod Today