പനി ബാധിച്ച് ചികിത്സയിലായിരുന്ന ബോവിക്കാനത്തെ 13 കാരൻ മരിച്ചു

 കാസര്‍കോട്: പനി ബാധിച്ച് രണ്ടുമാസം ചികിത്സയിലായിരുന്ന 13 കാരന്‍ മരിച്ചു. ബോവിക്കാനത്തെ ബി.കെ.നാജുദ്ദീനിന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് (13)ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തില്‍ നിന്നും ഏപ്രില്‍ 18നാണ് നാട്ടിലെത്തിയത്. കുവൈത്ത് ജാബ്രിയ ഇന്ത്യന്‍ സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിയായിരുന്നു.

പൗരപ്രമുഖരായ ഫ്രി കുവൈത്ത് അബ്ദുല്ല ഹാജി, പരേതനായ ബി.കെ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ പേരമകനാണ്. സദാ ഫാത്തിമ ഏക സഹോദരിയാണ്. ശനിയാഴ്ച 10 മണിയോടെ മൃതദേഹം ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും. മിസ്ബാഹിൻ്റെ മരണത്തിൽ നാട് തേങ്ങുകയാണ്


.

أحدث أقدم
Kasaragod Today
Kasaragod Today