ചെർക്കളയിൽ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

 കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി, എരിയപ്പാടിയിലെ കെ.എം ജാബിര്‍ (32) ആണ് ചെര്‍ക്കള മാര്‍തോമാ ബധിര വിദ്യാലയത്തിന് സമീപത്ത് വെച്ച് വിദ്യാനഗര്‍ എസ്.ഐ. വി.വി അജേഷിന്റെയും സംഘത്തിന്റെയും പിടിയിലായത്. സംശയം തോന്നി കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സംഘത്തില്‍ എ.എസ്.ഐ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, ബൈജു എന്നിവരും ഉണ്ടായിരുന്നു


.

أحدث أقدم
Kasaragod Today
Kasaragod Today