മൊഗ്രാലിൽ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമം, അലാറം മുഴങ്ങിയതോടെ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു

 കാസര്‍കോട്: ദേശീയ പാതയിലെ മൊഗ്രാല്‍ ജംഗ്ഷനില്‍ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമം. അലാറം മുഴങ്ങിയതോടെ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊഗ്രാല്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

എ.ടി.എം മെഷീന്‍ തകര്‍ക്കുന്നതിനിടയില്‍ അലാറം മുഴങ്ങിയതോടെയാണ് കവര്‍ച്ചാ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു. ഈ സമയത്ത് മൊഗ്രാല്‍ ജംഗ്ഷനില്‍ നിന്നു അല്‍പം അകലെ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. അലാറം മുഴങ്ങുന്നതു കേട്ട് പൊലീസ് ബാങ്കിനു സമീപത്ത് എത്തുമ്പോഴേക്കും കവര്‍ച്ചാ സംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ സ്ഥലത്തെത്തി. ദേശീയ പാതയിലും മറ്റും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിസിടിവി ക്യാമറയില്‍ കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന ഏതാനും ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചാണ് സംഘം എത്തിയത്.

ഇന്നു രാവിലെ പൊലീസ് നായയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് മാനേജര്‍ ജസ്റ്റിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണ


ം.

أحدث أقدم
Kasaragod Today
Kasaragod Today