കാനത്തൂരിൽ പുലിയിറങ്ങി; മുന്നിൽപ്പെട്ട് ട്യൂഷന്‍ ക്ലാസിനു പോവുകയായിരുന്ന അധ്യാപിക

കാസര്‍കോട്: പന്നിക്കു വച്ച കെണിയില്‍ കുരുങ്ങി പുലി ചത്ത സഭവത്തിന്റെ നടുക്കം മാറും മുമ്പെ കാനത്തൂര്‍, വീട്ടിയടുക്കത്തും പുലിയിറങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുറ്റിക്കോലിലേക്ക് ട്യൂഷന്‍ ക്ലാസിനു പോവുകയായിരുന്ന അധ്യാപികയാണ് പുലിയുടെ മുന്നില്‍പ്പെട്ടത്. പുലിയെ കണ്ട് ഭയന്ന അധ്യാപിക ഉച്ചത്തില്‍ നിലവിളിച്ചു. ഇതു കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി. ഇതിനിടയില്‍ പുലി കടന്നു കളഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി വീട്ടിയടുക്കത്തു പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഡൂര്‍, മല്ലംപാറയില്‍ പന്നിക്കു വച്ച കെണിയില്‍ കുരുങ്ങി നാലു വയസുള്ള പെണ്‍പുലി ചത്തിരുന്നു. പ്രസ്തുത സംഭവത്തില്‍ കെണി വച്ചയാളെ വനം വകുപ്പ് അധികൃതര്‍ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് കാനത്തൂര്‍, വീട്ടിയടുത്തും പുലി ഇറങ്ങിയത്
أحدث أقدم
Kasaragod Today
Kasaragod Today