കാറില്‍ കടത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കളനാട്, കീഴൂരിലെ ഷാജഹാന്‍ പി.എം (32), അഡൂര്‍ ദേവറടുക്കയിലെ മുഹമ്മദ് നിഷാദ് (27), മടിക്കേരി, അബിഫാള്‍സിലെ മന്‍സൂര്‍ എം.എം (27) എന്നിവരാണ് മംഗ്‌ളൂരു സി.സി.ബി പൊലീസിന്റെ പിടിയിലായത്. മംഗ്‌ളൂരുവിലേക്ക് കാറില്‍ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് സൂറത്ത്കല്ലില്‍ നടത്തിയ വാഹനപരിശോധനയ്ക്ക് ഇടയിലാണ് സംഘം പിടിയിലായത്. പ്രതികളില്‍ നിന്നു 42 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്നു കടത്തിനുപയോഗിച്ച കാര്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ഷാജഹാനെതിരെ കാസര്‍കോട്, കുമ്പള, വിദ്യാനഗര്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്നു കേസുള്ളതായി പൊലീസ് പറഞ്ഞു. മുഹമ്മദ് നിഷാദിനെതിരെ പുത്തൂര്‍, മടിക്കേരി സ്റ്റേഷനുകളില്‍ വാഹനമോഷണകേസുകള്‍ ഉള്ളതായും കൂട്ടിച്ചേര്‍ത്തു.
أحدث أقدم
Kasaragod Today
Kasaragod Today