വീണ്ടും മണ്ണിടിച്ചില്‍; ചെര്‍ക്കള- ചട്ടഞ്ചാൽ റോഡിൽ ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുപ്പ് നടത്തിയ കുണ്ടടുക്കം ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ വൈകിട്ട് ഈ ഭാഗത്ത് വിള്ളല്‍ കാണപ്പെട്ടിരുന്നു.
അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. ബസുകള്‍ അടക്കമുള്ള വാഹനങ്ങളെ ചന്ദ്രഗിരി പാലം, കോളിയടുക്കം, ദേളി വഴി തിരിച്ചുവിട്ടു.
ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്ന ജോലി നടന്നുവരികയാണ്.
പൂര്‍ണ്ണമായും നീക്കിയ ശേഷമേ ഗതാഗതം പുനസ്ഥാപിക്കു. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ വിവിധ ഭാഗങ്ങളിലായി മണ്ണിടിയുകയാണ്. ഈ ഭാഗങ്ങളില്‍ ദേശീയപാത വികസനത്തിനായി കുന്നുകള്‍ ഇടിച്ചിട്ടുണ്ട്. കുന്നിന്‍മുകളിലും താഴെയുമായി താമസിക്കുന്ന കുടുംബങ്ങള്‍ ഇതുകാരണം അപകടഭീഷണി നേരിടുകയാണ്.
أحدث أقدم
Kasaragod Today
Kasaragod Today