കുഞ്ഞ് സൊഹാന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസർകോട്: വീട്ടിൽ നിന്ന് കാണാതായ മൂന്നു വയസുകാരനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബെദ്രഡുക്ക കമ്പാറിലെ റഹ്മാനിയ മൻസിലിൽ നൗഷാദിന്റെയും മറിയം ഷാനിഫയുടെയും ഏകമകനായ മുഹമ്മദ് സോഹൻ ഹബീബിനെയാണ് വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ച മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു.
വീട്ടുകാരും അയൽക്കാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥീരികരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. വൈകിട്ട് സംസ്കാരം നടത്തി.
أحدث أقدم
Kasaragod Today
Kasaragod Today