കാസര്‍കോട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കാര്‍ യാത്രക്കാരന്റെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കാസര്‍കോട്: കാസര്‍കോട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കാര്‍ യാത്രക്കാരന്റെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉപ്പള, കുറിച്ചിപ്പള്ളത്തെ മുഹമ്മദ് എന്ന ഗേറ്റ് മുഹമ്മദി (60)ന്റെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദും സുഹൃത്തും കാറില്‍ പുതിയ ബസ്സ്റ്റാന്റിലേക്കു പോവുകയായിരുന്നു. കാര്‍ കാസര്‍കോട് താലൂക്ക് ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ കണ്ടു പരിചയമുള്ള ഒരാള്‍ കൈ കാണിച്ച് കാര്‍ നിര്‍ത്തിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റു രണ്ടു പേര്‍ കാറിന്റെ പിന്‍സീറ്റിനു അടിയില്‍ വച്ചിരുന്ന ആറു ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നുവെന്നു മുഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ ഹിന്ദി സംസാരിക്കുന്ന രണ്ടു പേരാണെന്നു സംശയിക്കുന്നു.
أحدث أقدم
Kasaragod Today
Kasaragod Today