അന്തര്‍സംസ്ഥാന മോഷ്ടാവ് കാസർകോട്ട് പിടിയിൽ

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ടു കടകളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയ സംഭവത്തില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. ബംഗ്‌ളൂരു, ദൊഡ്ഡബെല്ലാപുരം,ഡിബി റോഡിലെ പ്രേംകുമാര്‍ എന്ന പ്രേമിജാനി(24)യെ ആണ് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രേംകുമാറിനെതിരെ കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കവര്‍ച്ചാകേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ജൂണ്‍ 30ന് പുലര്‍ച്ചെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ റെഡ് ചില്ലീസ് ഹൈപ്പര്‍ മാര്‍ക്കറ്റിലും കറന്തക്കാട് ജംഗ്ഷനിലുള്ള സിറ്റി കൂള്‍ ഇലക്ട്രോണിക്‌സ് കടയിലും കവര്‍ച്ച നടത്തിയ കേസുകളിലാണ് അറസ്റ്റ്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 55,000 രൂപയും ഏതാനും സാധനങ്ങളുമാണ് കവര്‍ച്ച പോയത്. ഇലക്ട്രോണിക്‌സ് കടയില്‍ നിന്നു 40,000 രൂപയും പതിനായിരം രൂപ വില വരുന്ന മിക്‌സിയുമാണ് കവര്‍ന്നത്. അശ്വിനി നഗറിലെ ബേബിഷോപ്പ്, കറന്തക്കാട്ടെ ഡ്രൈഫ്രൂട്‌സ് കട എന്നിവിടങ്ങളിലാണ് കവര്‍ച്ചാശ്രമം നടന്നത്.
കാറിലെത്തിയാണ് പ്രേംകുമാറും സംഘവും കവര്‍ച്ച നടത്തിയത്. കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്
أحدث أقدم
Kasaragod Today
Kasaragod Today