മകളുടെ വിവാഹ ചടങ്ങിനായി വേദിയിലെത്തി ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: മകളുടെ വിവാഹ ചടങ്ങിനായി വേദിയിലെത്തി ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു കാസിര്‍ഗുഡ്ഡെ സ്വദേശി അബ്ദുല്‍ ബഷീര്‍ (50)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ പുത്തൂര്‍ അഡ്രസ്സ് വില്ല കണ്‍വെന്‍ഷന്‍ സെന്‍ട്രലിലാണ് സംഭവം. മകള്‍ മുഹ്‌സിനയുടെയും ബന്ധുവും കൊടിയമ്മ സ്വദേശിയുമായ സിദ്ദീഖിന്റെയും വിവാഹമാണ് വ്യാഴാഴ്ച നടന്നത്. വിവാഹത്തിന് മുമ്പായി സിദ്ദീഖിന്റെ സഹോദരന്‍ നസീറിന്റെ വിവാഹം ആദ്യം വേദിയില്‍ നടന്നിരുന്നു. തുടര്‍ന്ന് മകള്‍ മുഹ്സിനയുടെയും സിദ്ദീഖിന്റെയും വിവാഹം കഴിപ്പിക്കാനായി ബഷീര്‍ വേദിയില്‍ കയറി ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ മുഹ്സിനയുടെ വിവാഹം സഹോദരന്‍ മുനീസ് നടത്തി ക്കൊടുത്തു. ബഷീറിന്റെ മൃതദേഹം രാത്രിയോടെ അരക്കലവൂര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി. മുഹമ്മദിന്റെയു സാറയുടെയും മകനാണ് ബഷീര്‍. മുഫീന മറ്റൊരു മകളണ്. മരുമകന്‍: റഫീഖ്, സഹോദരന്‍: ലത്തീഫ്
أحدث أقدم
Kasaragod Today
Kasaragod Today