ചന്ദ്രഗിരിപാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയ തായി സംശയം; തിരച്ചിൽ നടത്തുന്നു

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ഒരാള്‍ ചാടിയതായി വിവരം. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ ആരംഭിച്ചു. മീപ്പുഗിരി സ്വദേശി ഗിരീഷാണ് ചാടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ സഞ്ചരിച്ച ബൈക്കും ബൈക്കിന്റെ താക്കോലും പഴ്‌സും ചെരിപ്പും പാലത്തിന് മുകളിലുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എംകെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിവരികയാണ്.
أحدث أقدم
Kasaragod Today
Kasaragod Today