കാസർകോട് സ്വദേശിയായ യുവാവ് ബംഗളൂരുവിൽ മരണപ്പെട്ടു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആനന്ദാശ്രമം സ്വദേശി ബംഗളൂരുവില്‍ മരിച്ചു. ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന ശ്രീധരന്റെയും ശാന്തയുടെയും മകന്‍ അജിത്ത് കുമാര്‍(42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലെ താമസസ്ഥലത്ത് വെച്ച് ഹ്യദയാഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച നടക്കും. ഭാര്യ: അശ്വിനി. ഏക മകന്‍ അക്ഷിത്. സഹോദരന്‍: അനില്‍കുമാര്‍(ഡ്രൈവര്‍).
أحدث أقدم
Kasaragod Today
Kasaragod Today