ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു , പൊലീസ് കേസെടുത്തു

കാസര്‍കോട്: ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.
ചെര്‍ക്കള- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചെര്‍ക്കള- കോലാച്ചിയടുക്കത്തെ അഹമ്മദ് കബീറി (35)ന്റെ പരാതിയില്‍ അണങ്കൂരിലെ മുഹമ്മദ് റോയാസി(30)നെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 7.30 മണിയോടെ വിദ്യാനഗറിലാണ് കേസിനാസ്പദമായ സംഭവം.
ബസിനു കുറുകെ ബൈക്ക് നിര്‍ത്തിയിട്ട് ഡ്രൈവറെ ചീത്ത വിളിക്കുകയും ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്നു അഹമ്മദ് കബീര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today