യുവാവിനെ കുത്തിപരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കാസർകോട്: മീപ്പുഗിരിയിൽ പുതുതായി തുടങ്ങുന്ന കടയിൽ പെയിന്റ് അടിക്കുകയായിരുന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അണങ്കൂർ ജെ പി കോളനിയിലെ മുന്ന എന്ന അക്ഷയ് (31)ആണ് കാസർകോട് പൊലീസിന്റെ പിടിയിലായത്. മീപ്പുഗിരി സ്വദേശി ബാസിത്തി(20)നാണ് കൈക്ക് വെട്ടേറ്റത്. കാസർകോട് ഡി വൈ എസ് പി സി കെ സുനിൽ കുമാർ യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. ബുധനാഴ്ച അർദ്ധരാത്രിയിലാണ് അക്രമം ഉണ്ടായത്. കടയുമായി ബന്ധപെട്ടു പെയിന്റിംഗ് ജോലി പുരോഗമിക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് സംഭസ്ഥലത്തെത്തി ഉടമക്ക് നേരെ കത്തി വീശുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തിനാണ് പരിക്കേറ്റത്.
أحدث أقدم
Kasaragod Today
Kasaragod Today