ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് യന്ത്രസാമഗ്രികളും ലാപ്‌ടോപ്പും അടക്കം കവര്‍ച്ച ചെയ്തു കൊണ്ടു പോയ കേസില്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍

കാസര്‍കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് യന്ത്രസാമഗ്രികളും ലാപ്‌ടോപ്പും അടക്കം കവര്‍ച്ച ചെയ്തു കൊണ്ടു പോയ കേസില്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. ബീഹാര്‍, ഔറംഗാബാദ് സ്വദേശിയും ബംഗ്‌ളൂരുവിലെ കമ്പനിയില്‍ എഞ്ചിനീയറുമായ എം.ഡി മുസ്ലിം എന്ന സര്‍ഫാസി(25)നെയാണ് മേല്‍പ്പറമ്പ് എസ്.ഐ കെ വേലായുധനും സംഘവും അറസ്റ്റു ചെയ്തത്. എ.എസ്.ഐ മാരായ സലിന്‍, ശ്രീജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കാസര്‍കോട്, കെ.പി നിവാസിലെ കെ.കെ ഷാജി (42)യുടെ പരാതി പ്രകാരമാണ് അറസ്റ്റ്. പരാതിക്കാരന്റെ ഉടമസ്ഥതയില്‍ പൊയ്‌നാച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയത്. വ്യാജഗേറ്റ്പാസുണ്ടാക്കി സെക്യൂരിറ്റി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ചു സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയെന്നാണ് കേസ്. ഒളിവിലായിരുന്ന പ്രതിയെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today