അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന 18 കാരന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികില്‍സയിലായിരുന്ന മാവിനക്കട്ടയിലെ 18 കാരന്‍ മരിച്ചു. മാവിനക്കട്ട റഹ്‌മാന്‍ മസ്ജിദിന് സമീപം താമസിക്കുന്ന ആദം അനസ്(18) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വൈകീട്ട് നാട്ടിലെത്തിക്കും. മാവിനക്കട്ട റഹ്‌മാന്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. അബ്ദുല്ല സകലേശ്പുരയുടെയും മിസിരിയയുടെയും മകനാണ്. അര്‍ഷാദ്, അഫ്‌സല്‍, അഷ്ഫാന എന്നിവര്‍ സഹോദരങ്ങളാണ്
أحدث أقدم
Kasaragod Today
Kasaragod Today