റിയാദ്: കാസര്‍കോട് ഷിറിയയിലെ കുഞ്ഞി എന്ന അബ്ദുല്‍ റസാഖ് ഷിറിയ (45)സൗദിയില്‍ അന്തരിച്ചു.
ഡിസംബര്‍ 18നുണ്ടായ അപകടത്തെത്തുടര്‍ന്നു നാലരമാസമായി റിയാദിലെ മുമാസാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തഹസീസ് ആന്റ് ഇന്‍ശാ കോണ്‍ക്രീറ്റിംഗ് ഈസ്റ്റ് കമ്പനിയില്‍ ഇലക്ട്രിക് ഓപ്പറേറ്ററായിരുന്ന റസാഖ് നാലരമാസം മുമ്പ് ജോലിക്കിടയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണാണ് അപകടമുണ്ടായതെന്നു പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ റസാഖ് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഷിറിയയിലെ പരേതനായ എസ്.എ അബൂബക്കര്‍ ആണ് പിതാവ്. മാതാവ് അസ്മ. ഭാര്യ: ഫൈറൂസ. മക്കളില്ല. സഹോദരങ്ങള്‍: സാദിഖ്, സുഹ്‌റ, സക്കീര്‍, നസീമ, അസ്‌റീന. ഷിറിയയിലെ എം.പി അബ്ദുല്‍ ലത്തീഫ് മുട്ടം അളിയനാണ്.
പത്തുമാസം മുമ്പ് റസാഖ് നാട്ടില്‍ വന്ന് മടങ്ങുകയായിരുന്നു. 14 വര്‍ഷത്തോളമായി ഗള്‍ഫിലാണ്.