കാസർകോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യം ചെയ്ത് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും. ബെള്ളൂർ നെട്ടണിഗെ സ്വദേശി മദിമത്തിമാർ ഹൗസിലെ ഷംസുദ്ദീനെ(39) യാണ് കാസർകോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 16കാരിയെ വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകി ഫോണിൽ ശല്യം ചെയ്തു എന്നാണ് കേസ്. 2022ൽ ആദൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസന്വേഷിച്ച് കുറ്റപത്രം നൽകിയത് എസ് ഐ കെ വി മധുസൂദനനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പ്രിയ ഹാജരായി.