ചെര്‍ക്കളയില്‍ മേല്‍പ്പാലനിര്‍മ്മാണ ജോലിക്കിടെ അതിഥി തൊഴിലാളി വീണ് മരിച്ചു

ദേശീയപാതയില്‍ ചെര്‍ക്കള ടൗണില്‍ മേല്‍പ്പാലനിര്‍മ്മാണ ജോലിക്കിടെ അതിഥി തൊഴിലാളി വീണ് മരിച്ചു. ആസാം ബാല്‍പ്പേട്ടയിലെ റബികുല്‍ ഹൗക്ക് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങിന് കമ്പി കെട്ടുന്നതിനിടെ കാല്‍ വഴുതി റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today