പോക്സോ കേസിൽ ഒളിവിൽ പോയ പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ

കാസർകോട്: പോക്സോ കേസിൽ ഒളിവിൽ പോയ പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ. ചെർക്കള ബേർക്ക സ്വദേശി കെ കെ കുഞ്ഞിമായിൻ അഷ്റഫ(35)നെയാണ് ചേർക്കളയിൽ വച്ച് പൊലീസ് സമർത്ഥമായി പിടികൂടിയത്. 2022 ൽ കാസർകോട് വനിത സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് യുവാവ്. പ്രതി നാട്ടിൽ കറങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ബി വി വിജയ് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ അജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിപിഒ ശ്രുതി, എ എസ് ഐ നാരായണ, ഡിവൈഎസ്പി സ്ക്വാഡിലെ സിപിഒ മാരായ രാജേഷ്, സജീഷ് എന്നിവരും പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today