കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തിനിടയില്‍ അക്രമം നടത്തിയെന്ന കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊടിയമ്മ, ഉജാറിലെ ഫൈസല്‍ അബ്ദുല്‍ റഹ്‌മാന്‍ (28), മഞ്ചേശ്വരം, വാമഞ്ചൂര്‍ ചെക്കു പോസ്റ്റിനു സമീപത്തെ ടി അബ്ദുല്‍ നാസര്‍ (46) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ടോള്‍ പ്ലാസയ്ക്കു നേരെ അക്രമം നടത്തി ഉപകരണങ്ങള്‍ തകര്‍ത്തുവെന്ന കേസിലാണ് അറസ്റ്റ്. അക്രമത്തില്‍ പത്തു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിയെന്നു കാണിച്ചാണ് ടോള്‍ പ്ലാസ അധികൃതര്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
കുമ്പള ടോള്‍ പ്ലാസയില്‍ അക്രമം നടത്തി ഉപകരണങ്ങള്‍ തകര്‍ത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
mynews
0