അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മംഗലാപുരം ,സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്കൂൾ വിദ്യാർഥികൾ മരിച്ചു. കർണാടകത്തിലെ കൊപ്പലിലുള്ള സർക്കാർ ഹോസറ്റലിലാണ് സംഭവം.


കൊടിമരം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രണ്ട് വിദ്യാർഥികൾക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഇവരെ രക്ഷപ്പെടുത്താനെത്തിയ മൂന്നുപേരും അപകടത്തിൽപ്പെട്ടു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് അദ്ദേഹം അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൈസ്കൂൾ വിദ്യാർഥികളാണ് മരിച്ചവരെല്ലാം. വാടക കെട്ടിടത്തിലാണ് സർക്കാർ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടം ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കൊടിമരം സ്ഥാപിച്ചാണ് വിദ്യാർഥികൾ ദേശീയ പതാക ഉയർത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today