ചട്ടഞ്ചാലിൽ ഹോട്ടൽ വ്യാപാരിക്ക് കുത്തേറ്റു, നില ഗുരുതരം

 ചട്ടഞ്ചാലില്‍ ഹോട്ടൽ വ്യാപാരം നടത്തുന്ന ഗോപാലൻ എന്ന മധ്യവയസ്കനാണു  കുത്തേറ്റത്, 

പരിക്ക്  ഗുരുതരമായതിനാൽ മംഗലാപുരത്തെക്ക് കൊണ്ട് പോയിട്ടുണ്ട്,   റൂബി ഡ്രൈവിങ് സ്‌കൂളിന്  അടുത്തുള്ള  ഹോട്ടല്‍ഉടമയാണ് ഇദ്ദേഹം, 

22 വർഷമായി ചട്ടഞ്ചാലിൽ പെയിന്റ് ജോലി ചെയ്തുവരുന്ന ചീമേനി സ്വദേശിയായ ഷാജി എന്നയാളാണ് കുത്തിയതെന്ന് സംഭവ സ്ഥലത്തുണ്ടായ ആളുകൾ പറഞ്ഞു .മദ്യപിച്ചു വാക്കുതർക്കത്തിൽ ആയതായും പറയപ്പെടുന്നു.

മേൽപറമ്പ് പോലീസ്‌ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു , പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്നുണ്ട്. 


Previous Post Next Post
Kasaragod Today
Kasaragod Today