ഹിന്ദുജാഗരണവേദി പ്രവര്‍ത്തകന്റെ കൊലപാതകം പ്രതികൾ അറസ്റ്റി

ഹിന്ദുജാഗരണവേദി പ്രവര്‍ത്തകന്റെ കൊലപാതകം പ്രതികൾ അറസ്റ്റിൽ

മംഗളൂരു: കർണാടക പുത്തൂരിലെ എച്ച് ജെ വി പ്രവർത്തകൻ കാർത്തിക് സുവർണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ വ്യാഴാഴ്ച പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
പുത്തൂർ സ്വദേശികളായ ചരൺ(26), സഹോദരൻ കിരൺ(36), ഉള്ളാൾബെയിൽ സ്വദേശി പ്രീതേഷ്(28) അത്താവർ സ്വദേശി സ്റ്റീവൻ മോണ്ടേരിയോ എന്നിവരാണ് അറസ്റ്റിലായത്. ചരൺ, കിരൺ, പ്രീതേഷ് എന്നിവർ കൊലപാതകത്തിൽ നേരിട്ടുള്ള പ്രതികളും കുറ്റം ചെയ്തതിനുശേഷം മൂന്ന് പ്രതികളെ വീട്ടിൽ ഒളിപ്പിക്കാൻ സഹായിച്ചതിനാണ് സ്റ്റീവനെ അറസ്റ്റ് ചെയ്തത്.
എച്ച് ജെ വി പ്രവർത്തകനും ഭാരവാഹിയുമായ സമ്പ്യയിൽ നിന്നുള്ള കാർത്തിക് സെപ്റ്റംബർ മൂന്നിന് അർദ്ധരാത്രിയോടെയാണ് കൊലചെയ്യപ്പെട്ടത്. പുത്തൂർ ഗ്രാമീണ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സമ്പ്യയിൽ ഗണേശോത്സവ പരിപാടിക്കിടെ മൂവരും കാർത്തിക്കിനെ സമീപിക്കുകയും കാർത്തിക്കിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ശേഷം മൂവരും കാറിൽ രക്ഷപ്പെട്ടു. കൂടുതൽ ചികിത്സക്കായി കാർത്തിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്
Previous Post Next Post
Kasaragod Today
Kasaragod Today