രാ​ജ്യ​ത്ത് ജ​നങ്ങളുടെ  സ്വാതന്ത്ര്യം നിഷേധിക്കുന്നു, മ​ല​യാ​ളി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥന് പിന്നാലെ കർണാടകയിലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രാ​ജി​വ​ച്ചു

രാ​ജ്യ​ത്ത് ജ​നങ്ങളുടെ  സ്വാതന്ത്ര്യം നിഷേധിക്കുന്നു, മ​ല​യാ​ളി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥന് പിന്നാലെ കർണാടകയിലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രാ​ജി​വ​ച്ചു

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ജ​നങ്ങളുടെ  സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാരോ​പി​ച്ച്‌ യു​വ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചു. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ ശ​ശി​കാ​ന്ത് സെ​ന്തി​ലാ​ണ് സി​വി​ല്‍ സ​ര്‍​വീ​സി​ല്‍​നി​ന്നും രാ​ജി​വ​ച്ച​ത്. മു​മ്ബി​ല്ലാ​ത്ത വി​ധം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ള്‍ സ​ന്ധി ചെ​യ്യു​ന്നു.

അ​തി​നാ​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി തു​ട​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നു സെ​ന്തി​ല്‍ രാ​ജി​ക്കു ശേ​ഷം പ​റ​ഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ല​യാ​ളി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ന്തി​ലി​ന്‍റെ രാ​ജി. ത​ന്‍റെ തീ​രു​മാ​നം തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണെ​ന്ന് സെ​ന്തി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ രീ​തി​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യ​പ്പെ​ടു​മ്ബോ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് തു​റ​ന്ന ക​ത്തി​ല്‍ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​നി​യും ഉ​ദ്യോ​ഗ​ത്തി​ല്‍ തു​ട​രാ​ന്‍ ത​നി​ക്കാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ള്‍ വ​രും നാ​ളു​ക​ളി​ല്‍ വ​ലി​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​മെ​ന്ന് ത​നി​ക്ക് തോ​ന്നു​ന്നു. എ​ല്ലാ​വ​രു​ടെ​യും ന​ന്മ​യ്ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്നും രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു ക​രു​തു​ന്ന​താ​യും രാ​ജി​ക്ക​ത്തി​ല്‍ സെ​ന്തി​ല്‍ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ സെ​ന്തി​ല്‍ 2009 ബാ​ച്ച്‌ ഐ​എ​എ​സ് ഓ​ഫി​സ​റാ​ണ്.
Previous Post Next Post
Kasaragod Today
Kasaragod Today