ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വിവാഹിതനായ 25കാരനും പിതാവും ബന്ധുവും അറസ്റ്റില്‍. താമല്ലാക്കല്‍ സ്വദേശി സുജിത്ത്, പിതാവ് സുഗതന്‍(67), ബന്ധുവായ ഷിജു(23) എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സുജിത്തിനെ പെണ്‍കുട്ടിയുമായി പോകാന്‍ സഹായിച്ചുവെന്ന കുറ്റത്തിനാണ് സുഗതനെയും ഷിജുവിനെയും അറസ്റ്റ് ചെയ്തത്.
പുല്ലുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനു വന്നപ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് കഴിഞ്ഞ ഒരു വര്‍ഷമായി പീഡനം നടന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുജിത്തിനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. കൊല്ലം ഓയൂരിലുള്ള സുജിത്തിന്റെ ബന്ധുവീട്ടില്‍ നിന്നാണ് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. സുജിത്തിനോടൊപ്പം പിതാവ് സുഗതനെയും ഇവിടെവെച്ചാണ് പിടികൂടിയത്. ഷിജുവിനെ കായംകുളത്തു നിന്നും പിടികൂടി. സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.