ബൈക്കിലെത്തി മാലമോഷണം നടത്തുന്ന പ്രതികള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി . ക്ഷേത്ര ദര്‍ശനം നടത്തി തിരികെ മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നെടുത്ത പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്. വീട്ടമ്മ ബഹളം വെച്ചങ്കെിലും നാട്ടുകാര്‍ സ്ഥലത്തെത്തുന്നതിന് മുന്‍പ് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
നഗരത്തിന്റെ മറ്റ് രണ്ടിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. മാണൂര്‍ സ്വദേശിയായ യുവതിയുടെ മാലയും ബൈക്കിലെത്തിയ സംഘം പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ മാല നിലത്തുവീണതോടെ മോഷ്ടാക്കള്‍ മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മാല മോഷണ സംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നു പൊന്നാനി പൊലീസ് അറിയി
ച്ചു.