മംഗളൂരു: തറവാട് സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെട്ടികൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊലകുറ്റത്തിന് കേസെടുത്ത പൊലീസ് മംഗളൂരു കസബയിലെ അബ്ദുല്‍ റഹ്മാനെ അറസ്റ്റ് ചെയ്തു. സഹോദരനായ മുസ്തഫയാണ് അബ്ദുല്‍ റഹ്മാന്റെ വെട്ടേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തറവാട് വീടിനെയും സ്വത്തിനെയും ചൊല്ലി അബ്ദുല്‍ റഹ്മാനും മുസ്തഫയും തമ്മില്‍ നിരന്തരം വാക്ക് തര്‍ക്കം ഉണ്ടാകാറുണ്ട്. ഇതിന്റെ പേരില്‍ തറവാട് വീട്ടില്‍ കഴിയുന്ന അമ്മയെയും സഹോദരിയെയും അബ്ദുല്‍ റഹ്മാന്‍ ഉപദ്രവിക്കാറുമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി തറവാട്ട് വീട്ടിലെത്തിയ അബ്ദുല്‍ റഹ്മാന്‍ മുസ്തഫയുമായി സ്വത്തിനെ ചൊല്ലി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മുസ്തഫയെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു.
സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
News Desk
0