കൊലക്കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ



പൂ​ക്കോ​ട്ടും​പാ​ടം (മ​ല​പ്പു​റം): കൂ​റ്റ​മ്പാ​റ മു​ണ്ട​മ്പ്ര മു​ഹ​മ്മ​ദാ​ലി വ​ധ​ക്കേ​സി​ലെ പ്ര​തി​ ചാ​ലി​യാ​ർ മൈ​ലാ​ടി സ്വ​ദേ​ശി പ​ഴം​കു​ള​ത്ത് സ​ലീ​മി​നെ​ (50) നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ലെ നി​ലം​പ​തി അം​ബേ​ദ്​​ക​ർ കോ​ള​നി റോ​ഡ​രി​കി​ൽ ദുരൂഹ സാഹചര്യത്തിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഇ​തു​വ​ഴി പോ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മൃ​ത​ദേ​ഹം കണ്ടത്. തു​ട​ർ​ന്ന് പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. 

2017 ഫെ​ബ്രു​വ​രി 24നാ​ണ്​ ഐ.​എ​ൻ.​ടി.​യു.​സി നേ​താ​വും ഡ്രൈ​വ​റു​മാ​യി​രു​ന്ന കൂ​റ്റ​മ്പാ​റ ചെ​റു​മി​റ്റി​ക്കോ​ട് സ്വ​ദേ​ശി മു​ണ്ട​മ്പ്ര മു​ഹ​മ്മ​ദാ​ലി​യെ സാ​മ്പ​ത്തി​ക ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ലീം കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​​​െൻറ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​ണ്. മു​ഹ​മ്മ​ദാ​ലി വാ​ങ്ങി​യ പ​ണം കു​ടും​ബം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കേ​സ് ന​ട​ക്കു​ന്ന​തി​നാ​ൽ വി​ധി​യാ​കാ​തെ പ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് കു​ടും​ബം പൊ​ലീ​സി​നെ അ​റി​യി​ച്ചു. 

സ​ലീ​മി​​​െൻറ മ​ര​ണം ആ​ത്ഹ​ത്യ​ത​ന്നെ​യാ​ണെ​ന്നാണ്  പൊ​ലീ​സ് ന​ൽ​കു​ന്ന​ സൂചന,  മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്​ മ​ദ്യ​വും വി​ഷ​കു​പ്പി​യും വെ​ള്ള​വും ഇ​യാ​ൾ എ​ഴു​തി​യ​തെ​ന്ന്​ ക​രു​തു​ന്ന കു​റി​പ്പും ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ എ​ഴു​തി​യ ക​ട​ലാ​സി​ൽ എ​​​െൻറ കു​ടും​ബ​ത്തെ ന​ശി​പ്പി​ച്ച ആ​ർ​ക്കും മാ​പ്പി​ല്ല എ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. 100 മീ​റ്റ​ർ മാ​റി ബൈ​ക്കും ക​ണ്ടെ​ത്തി. ഭാ​ര്യ: ഹ​ഫ്‌​സ​ത്ത്. മ​ക്ക​ൾ: ഇ​ഷാം, ആ​ഷി​ഖ്.
أحدث أقدم
Kasaragod Today
Kasaragod Today