ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച ആന നായയെ കണ്ട് വിരണ്ടോടി

ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച ആന നാടിനെ ആശങ്കയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍ . ആന വിരണ്ടോടിയതിന്റെ കാരണമാകട്ടെ തെരുവ് നായ്ക്കളും. മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നത് കണ്ട് വിരണ്ടോടി നാടിനെ ഭീതിയിലാഴ്ത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദിനാട് സുധീഷ് എന്ന ആനയാണ് വിരണ്ടോടിയത്. ചുങ്കം ഭാഗത്ത് പട്ട എടുത്ത് വന്നതിനു ശേഷം ക്ഷേത്ര മുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ക്ഷേത്ര മുറ്റത്ത് നായ്ക്കള്‍ കടിപിടി കൂടിയത് കണ്ട് പേടിച്ചാണ് വിരണ്ടോടിയത് .
റോഡിലേക്ക് ഇറങ്ങിയ ആന ചുങ്കം ഭാഗത്തേക്കാണ് ഓടിയത്. ആന നഗരത്തില്‍‌ ഒരു മണിക്കൂറോളം ഗതാഗത തടസവും പരിഭ്രാന്ത്രിയും സൃഷ്ടിച്ചു. ചങ്ങല ഇല്ലാതിരുന്നതിനാല്‍ ആനയെ നിയന്ത്രിക്കാന്‍ പാപ്പാന്മാര്‍ പാടുപെട്ടു. വാലില്‍ പിടിച്ചാണ് പാപ്പാന്മാര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ആനയെ ക്ഷേത്രത്തില്‍ തന്നെ എത്തിച്ചു തളച്ചു. പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ല.
أحدث أقدم
Kasaragod Today
Kasaragod Today