കൂടത്തായില്‍ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം പുതിയ ദിശയിലേക്ക് . 16 വര്‍ഷങ്ങള്‍ക്കു മുമ്ബുള്ളതും പിന്നാലെ അഞ്ചു വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണമാണ് ആസൂത്രിതമായ കൊലപാതകമാണെന്നു ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. മരിച്ച ആറ് പേരുടെയും മൃതദേഹങ്ങള്‍ കല്ലറ തുറന്ന് പരിശോധിക്കും. ഇതിനുള്ള അനുമതി ജില്ലാ ഭരണ കൂടം ക്രൈം ബ്രാഞ്ചിന് നല്‍കി. നാല് പേരുടെ മൃതദേഹങ്ങള്‍ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിസെമിത്തേരിയിലും, രണ്ട് പേരുടെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് അടക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച ഇവരെ അടക്കം ചെയ്ത കല്ലറകള്‍ തുറന്ന് ക്രൈബ്രാഞ്ച് ഫോറന്‍സിക് പരിശോധന നടത്തും. ഇതിന് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്തുമെന്നാണ്
സൂചന. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ല് എന്നിവയാണു പരിശോധിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെട്ട് സെമിത്തേരിയിലെ കല്ലറ പൊളിക്കാനും മൃതദേഹം പുറത്തെടുക്കാനുമുള്ള അനുവാദം വാങ്ങിയിട്ടുണ്ട്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാ മറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു ഇവരുടെ ബന്ധുവായ യുവതി, ഇവരുടെ കുഞ്ഞ്, എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരണപ്പെട്ടത്. ഇവരുടെ മരണത്തിലെ സമാനതയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ത്തുന്നത്. ഇവരെല്ലാം തന്നെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ് പോര്‍ട്ടം ചെയ്തപ്പോള്‍ ഉള്ളില്‍ വിഷാംശം ഉള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇവരുടെ ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം അന്വേഷണം നടത്തുന്നത് .