ബിജെപി യെ നിലം തൊടുവിക്കാതെ കേരളം, മഞ്ചേശ്വരത്ത് ഒഴികെ മറ്റിടത്തെല്ലാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഇ​ടം​വ​ലം നോ​ക്കാ​തെ ജ​നം വി​ധി​യെ​ഴു​തി​യ​പ്പോ​ള്‍ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ള്‍​ക്ക് ആ​ശ്വാ​സ​വും ഒ​പ്പം ആ​ശ​ങ്ക​യും. ച​രി​ത്രം തി​രു​ത്താ​ന്‍ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ബി​ജെ​പി​ക്ക് അ​ടി​പ​ത​റി. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ട​തു​പ​ക്ഷ​ത്തി​ന് നേ​രി​യ മേ​ല്‍​ക്കൈ ന​ല്‍​കി​യെ​ങ്കി​ലും അ​രൂ​രി​ലെ പ​രാ​ജ​യം തി​രി​ച്ച​ടി​യാ​യി. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തി​യ യു​ഡി​എ​ഫ് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ​യും കോ​ന്നി​യി​ലേ​യും വ​ന്‍​തോ​ല്‍​വി​ക​ളു​ടെ ഞെ​ട്ട​ലി​ലാ​ണ്.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മേ​യ​ര്‍ ബ്രോ 14,438 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ട​തു​പ​ക്ഷം 54,782 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മോ​ഹ​ന്‍​കു​മാ​ര്‍ ര​ണ്ടാ​മ​ത് എ​ത്തി​യ​പ്പോ​ള്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​സ്.​സു​രേ​ഷ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. കെ. ​മോ​ഹ​ന്‍​കു​മാ​ര്‍ 40,344 വോ​ട്ടും എ​സ്. സു​രേ​ഷ് 27,425 വോ​ട്ടും നേ​ടി.

മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ച്‌ യു​ഡി​എ​ഫി​ന് മി​ന്നും ജ​യ​മാ​ണ് നേ​ടി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സി ഖ​മ​റു​ദ്ദീ​ന്‍ 7923 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ഖ​മ​റു​ദ്ദീ​ന്‍ 65407 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​ന് 57484 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. സി​പി​എ​മ്മി​ന്‍റെ എം. ​ശ​ങ്ക​ര്‍ റേ ​മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ശ​ങ്ക​ര്‍ റേ​യ്ക്ക് 38233 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

കോ​ന്നി​യി​ല്‍ കെ.​യു.​ജ​നീ​ഷ്കു​മാ​റി​ലൂ​ടെ യു​ഡി​എ​ഫ് കു​ത്ത​ക​യാ​ണ് ഇ​ട​തു​പ​ക്ഷം ത​ക​ര്‍​ത്ത​ത്. 23 വ​ര്‍​ഷ​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​എ​ല്‍​എ​യാ​യി​രു​ന്ന മ​ണ്ഡ​ലം 9,953 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് നേ​ടി. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ലെ പി.​മോ​ഹ​ന്‍​രാ​ജ് ര​ണ്ടാ​മ​തും എ​ന്‍​ഡി​എ​യി​ലെ കെ.​സു​രേ​ന്ദ്ര​ന്‍ മൂ​ന്നാ​മ​തു​മാ​യി. എ.​യു.​ജ​നീ​ഷ്കു​മാ​ര്‍​റി​ന് 54,099 വോ​ട്ടും പി.​മോ​ഹ​ന്‍​രാ​ജി​ന് 44,146 വോ​ട്ടും സു​രേ​ന്ദ്ര​ന് 39,786 വോ​ട്ടും ല​ഭി​ച്ചു.

ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്താ​ണ് അ​രൂ​രി​ല്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ 13 വ​ര്‍​ഷം ഇ​ട​തു​പ​ക്ഷം കാ​ത്തു​സൂ​ക്ഷി​ച്ച അ​രൂ​രി​ല്‍ ര​ണ്ടാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി മ​നു സി. ​പു​ളി​ക്ക​ലി​നെ ഷാ​നി​മോ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ 67,832 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ മ​നു സി. ​പു​ളി​ക്ക​ല്‍ 65,956 വോ​ട്ടും സ്വ​ന്ത​മാ​ക്കി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ.​പി പ്ര​കാ​ശ് ബാ​ബു​വി​ന് 15,920 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു.

എ​റ​ണാ​കു​ള​ത്ത് യു​ഡി​എ​ഫ് പ​രി​ക്കേ​ല്‍​ക്കാ​തെ ക​ഷ്ടി​ച്ച്‌ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. 3,673 വോ​ട്ടു​ക​ള്‍​ക്കാ​ണ് യു​ഡി​എ​ഫ് കോ​ട്ട​യെ​ന്ന് വി​ല​യി​രു​ത്തു​ന്ന മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ടി.​ജെ.​വി​നോ​ദ് വി​ജ​യി​ച്ച​ത്. വി​നോ​ദി​ന് 37,891 വോ​ട്ടും ര​ണ്ടാ​മ​തെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​നു റോ​യ് 34,141 വോ​ട്ടും ല​ഭി​ച്ചു. ബി​ജെ​പി​യു​ടെ സി.​ജി രാ​ജ​ഗോ​പാ​ലി​ന് 13351 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന മ​നു റോ​യി​യു​ടെ അ​പ​ര​ന്‍ മ​നു കെ.​എം 2,544 വോ​ട്ട് നേ​ടി​യ​തും യു​ഡി​എ​ഫി​ന് ഗു​ണ​മാ​യി. വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​ന്നെ എ​റ​ണാ​കു​ളം ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി​യ​ത് പോ​ലും യു​ഡി​എ​ഫി​ന് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
أحدث أقدم
Kasaragod Today
Kasaragod Today