ഇനി ഞാൻ എൻഡിഎ യിൽ ഇല്ല , ഹിന്ദുക്കൾ അല്ലാത്തവരൊന്നും മനുഷ്യരല്ല എന്നാണ് ബിജെപി നിലപാട്, പിസി ജോർജ്

ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പിസി ജോര്‍ജ്. എന്‍ഡിഎ യോഗത്തില്‍ ഇനി മുതല്‍ പങ്കെടുക്കില്ല. തനിക്ക് അറിയാവുന്ന ഒരു നേതാവും അവിടെ ഇല്ല. ഇതൊരു മുന്നണിയാണോ എന്ന് എന്‍ ഡി എ നേത്യത്വം വ്യക്തമാക്കണം. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
എന്‍ ഡി എ - ബി ജെ പി നേതാക്കളുടെ മുഖം ഒന്ന് ചിരിച്ചു കാണാന്‍ പറ്റുന്നില്ല. അണികള്‍ സ്നേഹമുള്ളവരാണ്. തിരഞ്ഞെടുപ്പില്‍ സാധാരണ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. ഇവിടെ തോല്‍ക്കാന്‍ വേണ്ടി ആണ് മത്സരം. ബിജെപിക്കൊപ്പം എത്ര കാലം ഉണ്ടാകും എന്നു പറയാന്‍ വയ്യ.
സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നെങ്കില്‍ ജയിച്ചേനെ. പക്ഷെ കോന്നിയില്‍ മത്സരിപ്പിച്ചത് പിന്നില്‍ തോല്‍ക്കണം എന്ന ചിലരുടെ താല്പര്യമാണ്. കോന്നിയില്‍ സുരേന്ദ്രനെ ഇവരെല്ലാം കൂടി അടിച്ചു കൊല്ലുകയായിരുന്നു.
സത്യത്തില്‍ കഷ്ടം തോന്നിയെന്ന് പി സി ജോര്‍ജ് പരിഹസിച്ചു. കേന്ദ്ര നേതൃത്വം കേരളത്തിലെ ബി ജെ പി യെ ഉപേക്ഷിച്ചെന്ന് തോന്നുന്നു. ഹിന്ദു അല്ലാത്തവര്‍ എല്ലാം മനുഷ്യരല്ല എന്ന തോന്നലാണ് ബി ജെ പി നേതൃത്വത്തിനുള്ളതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
أحدث أقدم
Kasaragod Today
Kasaragod Today