മംഗളൂരു: വീട്ടുകാര്‍ പുറത്തുപോയ സമയം ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. പാടീല്‍ ദര്‍ബാര്‍ ഹില്ലിലെ റണ്‍സണ്‍- ഒലിവിയ പത്രാവോ ദമ്പതികളുടെ മകന്‍ ഷോണ്‍ പത്രാവോ (18) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. നഗരത്തിലെ കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ഷോണ്‍.
വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ഫാനില്‍ ഷോണെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയ്ക്കുണ്ടായ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനയച്ചു.