വാഷിങ്ടണ്‍: ദീപാവലി ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിൽ ദീപം തെളിയിച്ച് ദീപാവലി ആഘോഷിക്കുന്നത് അമേരിക്കയുടെ മെതേതരത്വത്തിന്റെ തെളിവ്, മതത്തിന്റെ പേരിൽ യാതൊരു വിവേചനവും എന്റെ രാജ്യത്ത് ഉണ്ടാവില്ലെന്ന് ട്രംപ് പറഞ്ഞു, രാജ്യ ത്തിന്റെ പ്രധാന അടിസ്ഥാന തത്വമായ മതസ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ആഘോഷമെന്നും തന്റെ ആശംസാ സന്ദേശത്തില്‍ ട്രംപ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ഓഫീസില്‍ ദീപാവലി ആഘോഷിച്ചിരുന്നു. ഞങ്ങളുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ഞാനും എന്റെ ഭരണകൂടവും സംരക്ഷിക്കും. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അവരുടെ വിശ്വാസത്തിനും മനഃസാക്ഷിക്കും അനുസരിച്ച് ആരാധന നടത്താന്‍ പ്രാപ്തമാക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ പറയുന്നു .