കാസര്‍കോട്: പനിബാധിതന്‍ നഗരത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. തളങ്കര കൊപ്പലിലെ ഗണേശന്‍(52)ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയാണ് നഗരത്തില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ടാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നുദിവസം മുമ്പാണ് പനിബാധിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പരേതരായ ശങ്കരന്‍-വെള്ളച്ചി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര, രാജേന്ദ്ര, പരേതനായ സതീഷന്‍.