പന്തയം വെച്ച് മുട്ട കഴിച്ചു, 42-ാമത്തെ മുട്ട കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പന്തയം വെച്ച് മുട്ട കഴിച്ചു,  42-ാമത്തെ മുട്ട കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ലഖ്‌നൗ: പന്തയം വെച്ച്‌ മുട്ട കഴിക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കന്‍ മരിച്ചു. ജോന്‍പുര്‍ ജില്ലാ സ്വദേശി സുഭാഷ് യാദവ് എന്നയാളാണ് മരിച്ചത്.തിങ്കളാഴ്ചയാണ് സംഭവം.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: സുഭാഷും സുഹൃത്തും ബീബീഗഞ്ച് മാര്‍ക്കറ്റില്‍ മുട്ട കഴിക്കാന്‍ പോയതായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. തുടര്‍ന്ന് അമ്ബതുമുട്ട കഴിച്ചുതീര്‍ത്താല്‍ രണ്ടായിരം രൂപ എന്ന പന്തയത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നു.

പന്തയം സ്വീകരിച്ച സുഭാഷ് മുട്ട കഴിക്കാന്‍ ആരംഭിച്ചു.41 മുട്ടകള്‍ കഴിക്കുകയും ചെയ്തു. 42-ാമത്തെ മുട്ട കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും സുഭാഷിനെ രക്ഷിക്കാനായില്ല.

അമിതമായി ഭക്ഷണം ഉള്ളില്‍ച്ചെന്നതിനെ തുടര്‍ന്നാണ് സുഭാഷ് മരിച്ചതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Previous Post Next Post
Kasaragod Today
Kasaragod Today