അബുദാബി: അബുദാബി പോലീസ് നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ 450 കിലോഗ്രാം 450 കോടി രൂപ യിലധികം വിലവരുന്ന ഹെറോയിനും ക്രിസ്റ്റല്‍മെത്തും പോലീസ് പിടിച്ചെടുത്തു . ഒരു ട്രക്കില്‍നിന്നും ഗോഡൗണില്‍നിന്നുമാണ് ഇത്രയധികം ലഹരിവസ്തുക്കള്‍ പോലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 14 പേര്‍ അറസ്റ്റിലായി.
ലഹരിമരുന്ന് ഇടപാടുകള്‍ക്കെതിരേയുള്ള 'ഡെത്ത് നെറ്റ്‌വര്‍ക്ക്' എന്ന പോലീസ് ഓപ്പറേഷന്റെ ഭാഗമായി ഈ സംഘം കഴിഞ്ഞ ഒരു മാസത്തിലധികമായി നിരീക്ഷണത്തിലായിരുന്നു. വാഹനത്തില്‍ പ്രത്യേകം സ്ഥാപിച്ച ഇരുമ്ബറകള്‍ക്കുള്ളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
ട്രക്കില്‍സൂക്ഷിച്ച 189 കിലോഗ്രാം ലഹരിവസ്തുക്കളുമായി 11 പേരെയാണ് ആദ്യം പിടികൂടിയത്. ബാക്കി 261 കിലോഗ്രാം ലഹരിവസ്തുക്കള്‍ മറ്റൊരു ഗോഡൗണില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു. അബുദാബി പോലീസിന്റെ ഈ വര്‍ഷത്തെ ഏറ്റവുംവലിയ ലഹരിമരുന്ന് വേട്ടയാണിത്.