വിദ്യാനഗർ : ആലംപാടി പി.പി.യു വാട്ട്സ്ആപ്പ് കൂട്ടായ്‌മയുടെ മീലാദ് സംഗമം വ്യത്യസ്തമായ പരിപാടികൊണ്ടും ജനപങ്കളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ആലംപാടിയിലെയും പരിസര പ്രദേശങ്ങളിലെയും പഴയകാല കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് പി പി യു ഗ്രൂപ്പ് സംഘടിപ്പിച്ച കൈ കൊട്ടിപ്പാട്ട് / വായ്പ്പാട്ട് തുടങ്ങിയവ ഏറെ ജനശ്രദ്ധ ആകർഷിച്ചു. പുതുതലമുറയ്ക്ക് പരിചയമില്ലാത്ത കൈകൊട്ടിപ്പാട്ട് യുവാക്കൾക്ക് വ്യത്യസ്ത അനുഭവമായി.
ചൊവ്വാഴ്ച വൈകുന്നേരം മഗ്‌രിബ് നമസ്‍കാരത്തിന് ശേഷം ആലംപാടിയിൽ ആരംഭിച്ച പരിപാടിയിൽ ദഫ് മുട്ടും മൗലീദ് പാരായണവും നടന്നും മൗലീദ് സദസിന് ആലംപാടി ഖത്തീബ് പി വി അബ്ദുസലാം ദാരിമി ആലംപാടി നേതൃത്വം നൽകി . കൈകൊട്ടി പാട്ടിന് ബി ആർ അബ്ദുല്ല ,അബ്ദുൽ റഹ്മാൻ കാർ ,കുഞ്ഞാമു ,എ മമ്മിഞ്ഞി , ഖാളി അബ്ദുൽ റഹ്മാൻ ,കുഞ്ഞാലി ബാച്ച ,മൂസ്സ അഹ്‌മദ് ,ലത്തീഫ് പി പി ,സേട്ട് അബ്ദുല്ല ,മുഹമ്മദ് മേനത്ത് ,മുഹമ്മദ് പോലീസ് ,മാമ്മു മളിയിൽ ,ഹമീദ് മിഹ്റാജ് തുടങ്ങിയവരും നേതൃത്വം നൽകി .