സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി, മാമാങ്കത്തിലെ ഭീകര സസ്‌പെന്‍സ് പുറത്ത്


ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ സസ്പെൻസ് പുറത്തു വിട്ട് മമ്മൂട്ടി.
സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രമാണ് മമ്മൂട്ടി ട്വിറ്ററിലൂടെ പങ്കുവച്ചത്. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തിൽ എത്തുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്.

നിമിഷ നേരം കൊണ്ട് ഇത് ട്രെന്റിങായി മാറുകയും ചെയ്തു.
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമിക്കുന്നത്.

മലയാള സിനിമയിൽ മറ്റൊരു ചരിത്രമാകാൻ പോകുന്ന ചിത്രമാണ് മാമാങ്കമെന്നാണ് സൂചനകൾ പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിർമിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ട്രെയ്ലറും പോസ്റ്ററുകളും പാട്ടും ആരാധകർ ഏറ്റെടുത്തിരുന്നു.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുത്, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഡിസംബർ 12-ന് ചിത്രം പുറത്തിറങ്ങും.
Previous Post Next Post
Kasaragod Today
Kasaragod Today