മുള്ളേരിയ: ഉദ്യാവറിനടുത്തു 48 കാരിയായ വികലാംഗയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനെ ഉടന്‍ പിടികൂടണമെന്നു സിപിഐ നേതാവ് ബി.വി.രാജന്‍ ആവശ്യപ്പെട്ടു.
വീട്ടിലെ മറ്റാളുകള്‍ പുറത്തു പോയ സമയത്താണ് പീഡനശ്രമമെന്നു പറയുന്നു. പരിസര വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അക്രമി അതിനിടയില്‍ രക്ഷപ്പെട്ടു. പൊലീസ് മൊഴിയെടുത്തു. പ്രതിക്കു വേണ്ടി തിരച്ചില്‍ തുടരുന്നുണ്ട്.