കാസർഗോഡ്: നഗരത്തിലെ രണ്ട് കടകളിൽ മോഷണം; സി സി ടി വി ദൃശ്യത്തിൽ മൂന്നംഗ സംഘം



നഗരത്തിലെ രണ്ട് കടകളിൽ മോഷണം സി സി ടി വി യിൽ പതിഞത് മൂന്നംഗ സംഘത്തിന്റെ ദൃശ്യം. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ മാർജിൻ ഫ്രീമാർക്കറ്റ്, മാർക്കറ്റ് റോഡിലെ അബ്ദുല്ല സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത് മാർജിൻ ഫ്രീമാർക്കറ്റിൽ നിന്ന് 15000 രൂപയും ചില്ലറ സാധനങ്ങളും മറ്റ് കടയിൽ നിന്ന് ചില്ലറ സാധനങ്ങളുമാണ് മോഷണം പോയതെന്ന് ഉടമകൾ പറഞ്ഞു. കമ്പി പാര ഉപയോഗിച്ച് ഷട്ടർ കുത്തിതുറന്നാണ് മോഷണം.പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
أحدث أقدم
Kasaragod Today
Kasaragod Today