ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു



കാസർകോട് : ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.പൈവളിഗെയിലെ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകൻ അബൂബക്കർ സിദ്ദിഖ്( 22 ) ആണ് മരിച്ചത് .ഇന്നലെ വൈകിട്ട് പൈവളിഗെ ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സിദ്ദിഖ് കുഴഞ്ഞു വീണത് .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു .
Previous Post Next Post
Kasaragod Today
Kasaragod Today