ചെർക്കളയിൽ മലബാർ എക്സ്‌പോ തുടങ്ങി
ചെർക്കള:ഡി.ജെ. അമ്യൂസ്‌മെന്റ് അവതരിപ്പിക്കുന്ന മലബാർ എക്സ്‌പോ ചെർക്കള ഇന്ദിരാനഗർ ദേശീയ പാതയോരത്ത് തുടങ്ങി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. എക്സ്‌പോ കോ ഓർഡിനേറ്റർ അർജുനൻ തായലങ്ങാടി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ശാന്തകുമാരി, എം.കെ.രാധാകൃഷ്ണൻ, മഹമ്മൂദ് തൈവളപ്പ്, വി.സദാനന്ദൻ, എൻ.എ.താഹിർ, ഫൈസൽ, വി.എസ്.ബെന്നി, വി.എസ്.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. അമ്യൂസ്‌മെന്റ് പാർക്ക്, ത്രിഡി ഷോ, വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യ ഉത്‌പന്നങ്ങളുമായി വ്യാപാരസ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ നഗരിയിലുണ്ട്. വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം.
Previous Post Next Post
Kasaragod Today
Kasaragod Today

Artic