മൂവാറ്റുപുഴ: ടിക്ടോക്കില്‍ വീഡിയോകള്‍ ചെയ്ത് താരമായ വീട്ടമ്മ ഒടുവില്‍ സകലതും നഷ്ടപ്പെട്ട് അനാഥാലയത്തില്‍. ഏറെ ആരാധകരെ ലഭിച്ചെങ്കിലും ടിക്‌ടോക് തന്നെ വീട്ടമ്മക്ക് വില്ലനായി മാറുകയായിരുന്നു. ടിക്‌ടോക് വീഡിയോകളുടെ ആരാധകന്‍ എന്ന് പറഞ്ഞ യുവാവുമായി വീട്ടമ്മ പ്രണയത്തിലാവുകയായിരുന്നു.
കാമുകനൊത്ത് പകര്‍ത്തിയ സെല്‍ഫി വീട്ടമ്മയുടെ ഫോണില്‍ നിന്നും ഭര്‍ത്താവ് കണ്ടെത്തിയതോടെ കുടുംബ ജീവിതം തകര്‍ന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മാതാപിതാക്കളുടെ അടുത്തെത്തി. അവര്‍ യുവതിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് കമുകനെ സമീപിച്ചെങ്കിലും അയാളും കൈമലര്‍ത്തി.
വിട്ടമ്മയുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനായ യുവാവിനെയും പൊലീസ് വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ആരും യുവതിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ പൊലീസുകാര്‍ തന്നെ വീട്ടമ്മയെ അനാഥാലയത്തില്‍ എത്തിക്കുകയായിരുന്നു.