മറിമായത്തിലെ 'ലോലിതനും മണ്ഡോദരിയും' വിവാഹിതരാകുന്നു

സമകാലിക വിഷയങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച്‌ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ടെലിവിഷന്‍ പരിപാടിയാണ് മറിമായം. പരമ്ബരയിലെ ശ്രദ്ധേയമായ ക്ഥാപാത്രങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണ്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി താരങ്ങള്‍ അറിയിച്ചിട്ടില്ല. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷം അവതരിപ്പിച്ചു കയ്യടിനേടി. കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. നിരവധി സിനിമകളില്‍ സ്‌നേഹ വേഷമിട്ടിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today