ഉപ്പളയിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ സംഘങ്ങളുടെ ആക്രമണം പതിവാകുന്നു പോലീസ് നടപടി ശക്തമാക്കി

ഗുണ്ടാസംഘങ്ങൾ അക്രമങ്ങൾ നടത്തുന്നത് പതിവായതിനെ തുടർന്ന് പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് പോലീസ് നടപടി.
ഉപ്പള ടൗണിന് സമീപത്തെ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി കഞ്ചാവ് കൊണ്ടുവന്ന സംഘത്തെ ഭയപ്പെടുത്തി കഞ്ചാവ് കൈക്കലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല ഇത് ജങ്ങൾക്കിടയിൽ വ്യാപകപരാതി ഉയർന്നിരുന്നു,
മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിലെ ഉപ്പള, പൈവളിഗെ, മിയാപദവ് തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുമെതിരെയാണ് പോലീസ് നടപടി ആരംഭിച്ചത്.
ഗുണ്ടാസംഘങ്ങൾ പരസ്പരം പോരടിക്കാൻ തയ്യാറെടുക്കുന്നുണ്ട് എന്ന രഹസ്യാന്വേഷണ വിഭാഗത്തിലെ റിപ്പോർട്ട് നടപടികൾക്ക് ആക്കം കൂട്ടി.
ഗുണ്ടാ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പിടികൂടാൻ കഴിയാത്തവരെ ഉടനെ പിടികൂടാനും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ കാസർഗോഡ് ഡിവൈഎസ്പി സദാനന്ദൻറെ നിർദ്ദേശം പ്രകാരം ഇത്തരക്കാരെ പിടികൂടാൻ നടപടി ആരംഭിച്ചത് . രാത്രി കാലങ്ങളിൽ സംശയ സാഹചര്യത്തിൽ കാണുന്ന വാഹനങ്ങളും പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.https://www.utharadesam.com/2019/11/02/ganja-arrested/
أحدث أقدم
Kasaragod Today
Kasaragod Today