പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപിച്ചെന്ന അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. ബെം

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപിച്ചെന്ന അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ഹെന്നൂരിലാണ് സംഭവം.
ഒക്ടോബര്‍ 19നാണ് ഭര്‍ത്താവ് മകളെ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍പറയുന്നത്. മകളെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ തള്ളിമാറ്റി മുറി അടച്ച്‌ മകളെ പീഡിപ്പിക്കുകയായിരുന്നു.
അതേസമയം, പീഡനവിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണകേട് മൂലമാണ് തുറന്ന് പറയാതിരുന്നതെന്നാണ് യുവതിപറയുന്നത്. എന്നാല്‍ ഭര്‍ത്താവ് മകളെ നിരന്തരമായി പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ യുവതി ചൈല്‍ഡ് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരമാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.

أحدث أقدم
Kasaragod Today
Kasaragod Today